കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു
വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറായ കുപ്വാരയിലെ നിയന്ത്രണ രേഖയില്‍ സൈനികര്‍ ഇന്ന് അതിരാവിലെ സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ അക്രമണത്തിലാണ് 2 പേരെ വധിച്ചതെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.